ലളിതമായ രീതിയിൽ അവതരിപ്പിക്കപ്പെടുന്നു. ഹൃദയസ്പർശിയായ ചില തേങ്ങലുകൾ, ഗദ്ഗദങ്ങൾ, നിഷ്കളങ്കമായ ചില ചോദ്യങ്ങൾ, അലഞ്ഞു നടക്കുന്ന നാടോടിയുടെ താത്വിക പരിവേഷം ചാർത്തപ്പെടാത്ത ചില ചിന്തകൾ, അവയുടെ പൂരണങ്ങൾ, ഒത്തുതീർപ്പുകൾ, അറിവിൻ്റെയും വെളിച്ചത്തിൻ്റെയും മേഖലകളിലേയ്ക്കുള്ള പ്രയാണങ്ങൾ, ലിംഗസമത്വത്തിൻ്റെ അനിവാര്യതകൾ, അങ്ങനെയുള്ള പതിമൂന്ന് ചെറുകഥകളുടെ ആവിഷ്ക്കാരം.